
സ്വന്തം ലേഖകൻ
വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30,1,2 തീയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്‌ഥിതിലോല പ്രശ്‌നത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവരടക്കമാണ് അറസ്‌റ്റിലായത്.
സംഭവത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം.