നടുറോഡില്‍ ജില്ലാ കളക്ടറുടെ വാഹനം തടഞ്ഞ് കന്നുകാലികൾ ; കസ്റ്റഡിയിലെടുത്ത് പഞ്ചായത്ത് അധികൃതര്‍; പിഴ അടച്ച് ജാമ്യത്തിലിറക്കി ഉടമകൾ;മൂന്നാറിൽ നടന്ന സംഭവം ഇങ്ങനെ…

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മൂന്നാര്‍: മൂന്നാറില്‍ കളക്ടറുടെ വാഹനം തടഞ്ഞ കന്നുകാലികളെ കസ്റ്റഡിയിലെടുത്ത് പഞ്ചായത്ത് അധികൃതര്‍. കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ വാഹനത്തിനാണ് നാല്‍കാലികള്‍ തടസ്സമായത്. ടൗണിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നാല്‍കാലികള്‍.

പലപ്പോഴും വാഹനങ്ങള്‍ക്ക് കുറുകെ നടന്ന് അവ യാത്രയ്‌ക്ക് തടസ്സം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഈ തവണ നാല്‍കാലികള്‍ക്ക് ആള് മാറി പോയി. കളക്ടറുടെ വാഹനത്തിന് തടസ്സമായതോടെ പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടറുടെയടക്കം വാഹനങ്ങള്‍ക്ക് തടസ്സമായ കന്നുകാലികള്‍ വാഹനങ്ങള്‍ ശബ്ദം മുഴക്കിയതോടെയാണ് റോഡില്‍ നിന്ന് പിന്‍മാറിയത്. കളക്ടറുടെ ഔദ്യോ​ഗിക യാത്രയ്‌ക്ക് തടസ്സമായത് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരുടെ മുന്നില്‍ പരാതിപ്പെട്ടതോടെയാണ് പഞ്ചായത്തിന്റെ നീക്കം.

തടസ്സമായ കന്നുകാലികളെ കണ്ടെത്തി അവയെ കസ്റ്റഡിയില്‍ വെയ്‌ക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികളാണ് ഇവയെ പഞ്ചായത്ത് അധികൃതര്‍ക്ക് പിടിച്ച്‌ നല്‍കിയത്. ഉടമകള്‍ എത്തി പിഴ അടച്ചതോടെയാണ് കന്നുകാലികളെ പഞ്ചായത്ത് വിട്ടുനല്‍കിയത്.