
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പുളിമൂട് ജംഗ്ഷന് സമീപം പിന്നിലേക്ക് എടുത്ത കാർ തട്ടി ഒരാൾക്ക് പരിക്ക്. കുമ്മനം പുതുച്ചിറയിൽ മുഹമ്മദ് ബഷീറി(47)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കോട്ടയം പുളിമൂട് ജംഗ്ഷനിലായിരുന്നു അപകടം.

കാർ പിറകിലേക്ക് എടുത്തുപ്പോൾ ബഷീർ സമീപത്തുള്ള കടയിലേക്ക് മാറി നിന്ന് കാറിന് സൈഡ് പറഞ്ഞു കൊടുക്കുകയായിരുന്നു. പെട്ടെന്ന് നിയന്ത്രണം വിട്ട കാർ ബഷീറിനെ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ കടയ്ക്കുള്ളിലേയ്ക്ക് ഇടിച്ചു കയറിയ കാറിനും കടയ്ക്കും ഇടയിൽ അകപ്പെട്ട ബഷീറിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിനു പിന്നിൽ നിന്നും വലിച്ചെടുത്തത്. തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കാലിന് ചെറിയ ചതവുണ്ട്.




