
സ്വന്തം ലേഖകൻ
കറുകച്ചാൽ: കറുകച്ചാൽ ഹെൽത്ത് സെന്ററിൽ വാക്സിനെടുക്കാനെത്തുന്നവർക്ക് പനി സൗജന്യമായി ലഭിക്കും. വാക്സിനെടുക്കാൻ എത്തുന്നവർ ക്യൂ നില്ക്കുന്നത് പെരുമഴയത്താണ്.
നാട്ടിൽ വൈറൽപനി പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. കനത്ത മഴയിലും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ ക്യൂവിൽ നിന്ന് ദുരിതത്തിലാകുന്ന കാഴ്ചയാണ് കറുകച്ചാലിലേത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ആളുകൾ പരാതിപ്പെടുന്നുണ്ടെങ്കിലും ക്യൂ നിൽക്കുന്നവരെ ഒരു പടുത വലിച്ചുകെട്ടി മഴ നനയാതെ സംരക്ഷിക്കാൻ പോലുമുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. മന:പൂർവ്വം പൊതുജനങ്ങളെ മഴയത്ത് നിർത്തുന്ന അവസ്ഥയാണ് ഇവിടെയുള്ളത് .
കോവിഡിൽ നിന്ന് രക്ഷപ്പെടാൻ മഴ നനഞ്ഞ് വാക്സിനെടുത്ത് വീട്ടിലെത്തുന്നവർ വൈറൽപനിയുെടെ പിടിയിലാണ്.
ഇന്നു രാവിലെ കുട്ടികളടക്കമുള്ളവരെ പെരുമഴയത്ത് നിർത്തി വാക്സിനെടുക്കുന്നത് സംബന്ധിച്ച് നിരവധിയാളുകൾ തേർഡ് ഐ ന്യൂസിൽ വിളിച്ച് പരാതിപ്പെട്ടു .
തേർഡ് ഐ ന്യൂസിൽ നിന്നും ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തിര നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.