
സ്വന്തം ലേഖകൻ
കോട്ടയം: സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് പതിമൂന്ന് ദിവസമായി വീടിന്റെ വരാന്തയിൽ അഭയം പ്രാപിച്ച് വീട്ടമ്മയും കുടുംബവും. കോട്ടയം മുള്ളൻ കുഴിയിലെ ശകുന്തളയെന്ന വീട്ടമ്മയ്ക്കാണ് ദുർഗതി.
സർഫാസി ആക്ട് പ്രകാരം ആക്സിസ് ബാങ്ക് വീട് ജപ്തി ചെയ്തത് ഈ മാസം പത്താം തീയതിയാണ്. 5.92 ലക്ഷം രൂപയാണ് ശകുന്തള ഭവനവായ്പ എടുത്തത്. തൊണ്ണൂറായിരം രൂപ തിരിച്ചടച്ചു. ആറ് ലക്ഷം തിരികെ അടക്കണമെന്നാണ് ബാങ്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 2016ലാണ് ലോണെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അർബുദ ബാധയെ തുടർന്ന് 2013 ൽ ശകുന്തളയുടെ ഭർത്താവ് മരിച്ചു. വീട് വിറ്റ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് സാവകാശം തന്നില്ലെന്ന് ശകുന്തള പറയുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സ്ഥലത്തെത്തി ബാങ്ക് അധികൃതരുമായി സംസാരിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം കൗൺസിലർമാരായ എം പി സന്തോഷ്കുമാർ, സിൻസി പാറയിൽ, ധന്യമ്മ ഗിരീഷ്, മോളിക്കുട്ടി സെബാസ്റ്റ്യൻ, ലിസി മണിമല, ലിസി കൂര്യൻ എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു
തിരുവഞ്ചൂർ രാധാകൃഷ്ണൻ ബാങ്ക് അധികൃതരെ വിളിച്ച് സംസാരിച്ചതിനു ശേഷം നടപടികളിൽ അയവു വരുത്താൻ ബാങ്ക് തയ്യാറായിട്ടുണ്ട്. പണം തിരികെ അടയ്ക്കാൻ എം എൽമാരും, കൗൺസിലർമാരും സഹായിക്കാമെന്നും ഉറപ്പുനല്കി.