
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ജൂൺ 24 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം,മേലടുക്കം,മേലേമേലടുക്കം,ചാമപ്പാറ, വെള്ളാനി,തീക്കോയി റബ്ബർഫാക്ടറി,മേസ്തിരിപടി, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ മൂന്നിലവ് ബാങ്ക് ട്രാൻസ്ഫോർമറിന്റെ പരിധിയിലും, കൈലാസമറ്റം ഭാഗത്തും 9 മണി മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
3. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇടയ്ക്കാട്ടുകുന്ന് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
4. രാമപുരം സെക്ഷന്റെ പരിധിയിൽ വരുന്ന ചക്കാമ്പുഴ എം. എൽ. എ , മോനോം പറമ്പ് , വെള്ളിലാപ്പള്ളിപ്പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റബർ ബോർഡ് ലാബ്, ട്രെയിനിങ് സെൻ്റർ, കേന്ദ്രീയ വിദ്യാലയം, കൈതമറ്റം, കല്ലുകാട്, കന്നുകുഴി, ചൂരക്കുറ്റി, റബർവാലി ,സെമിനാരി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
6. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് പളളി ,കാവുംപടി ,പണിയ്ക്കമറ്റം, കുറ്റിയകുന്ന്, പീടികപടി, പെരുമാനൂർ കുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
7. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടിയാനിക്കുന്ന്,തീപ്പെട്ടികമ്പിനി,മുകളെപീടിക ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
8. തെങ്ങണ കെ.സ് . ഇ. ബി സെക്ഷൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 4 മണി വരെ പങ്കിപ്പുറം, ഏലംകുന്ന് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
9. പള്ളിക്കത്തോട് അരുവിക്കുഴി, കാക്കത്തോട്, കല്ലടാംപൊയ്ക, കൂട്ട മാവ്, മൂഴൂർ, തറക്കുന്ന്,പെരിങ്ങുളം,കയ്യൂരി ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
10. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചുങ്കം , പഴയ സെമിനാരി, കൊച്ചാന, ക്രിസ്റ്റൽ അപ്പാർട്ട്മെന്റ്, മിൽക്ക്, പാലാട്ട്, TB റോഡ് . അനുപമ . ഓൾഡ് പോലീസ് സ്റ്റേഷൻ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
11. കുറുപ്പന്തറ സെക്ഷൻ പരിധിയിൽ കുറുപ്പന്തറ ജംഗ്ഷൻ, ടെലിഫോൺ എക്സ്ചേഞ്ച്, ബസ് സ്റ്റാന്റ്, പഴേമഠം, ഓമല്ലൂർ, കൊണ്ടൂക്കാല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
12. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുൻസിപ്പാലിറ്റി , ഹൗസിംങ് ബോർഡ് , പട്ടത്തിമുക്ക് , റെയിൽവേ ബൈപ്പാസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
13. അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന കരിപ്പൂത്തട്ട്, സൂര്യ കവല, പിണം ചിറക്കുഴി എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.