പെണ്‍കുട്ടികളെ കണ്ടാല്‍ ഉടുതുണി ഉരിയും; പിന്നെ ബൈക്കില്‍ പറക്കും; മുണ്ടക്കയം സ്വദേശി സുനീഷ് ഒടുവില്‍ പിടിയിലായത് ഇങ്ങനെ….

Spread the love

സ്വന്തം ലേഖിക

മുണ്ടക്കയം: പന്ത്രണ്ടുകാരിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍.

പെരുവന്താനം കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രന്‍ (34) ആണ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വേലനിലം ജംഗ്ഷന് സമീപം തൊമ്മന്‍ റോഡിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടെക്നീഷ്യനായ ഇയാള്‍ സമീപത്തെ ടവര്‍ സന്ദര്‍ശിച്ച്‌ മടങ്ങുന്നതിനിടെ ഇതുവഴി വരികയായിരുന്ന പെണ്‍കുട്ടിയെ കണ്ടതോടെ ബൈക്കില്‍ നിന്നിറങ്ങി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് പിതൃസഹോദരന്‍ ഓടിയെത്തിയതോടെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

തുടര്‍ന്ന് വാഹന നമ്പര്‍ സഹിതം മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.