ബി.ജെ.പി സമരപ്പന്തലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാൾ മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് മരിച്ചത്. ഇയാൾ സമരപ്പന്തലിന് എതിർവശത്ത് നിന്നും ശരീരത്ത് പെട്രോളൊഴിച്ച് തീ കത്തിച്ചശേഷം ശരണം വിളിച്ച്കൊണ്ട് സമര പന്തലിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. പൊലീസും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവർത്തകരും ചേർന്നാണ് തീയണച്ചത്. ശരീരത്തിൽ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്ന വേണുഗോപാലൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.