video
play-sharp-fill
പത്തനംതിട്ടയിൽ സ്ത്രീകളെ ശല്യം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ; പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ​ഗുരുതരമായ ക്രിമിനൽ കുറ്റമെന്ന് എസ്പി

പത്തനംതിട്ടയിൽ സ്ത്രീകളെ ശല്യം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ; പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ​ഗുരുതരമായ ക്രിമിനൽ കുറ്റമെന്ന് എസ്പി

സ്വന്തം ലേഖകൻ

പത്തനംതിട്ട: സ്ത്രീകളെ ശല്യം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെയാണ് സസ്പെൻഡ് ചെയ്‍തത്. പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമായ കുറ്റമാണെന്ന് എസ്പി ആരോപിച്ചു.

ഇയാൾക്ക് എതിരെ നേരത്തെ എസ്പിക്ക്ക്ക് യുവതി പരാതി നൽകിയിരുന്നു . അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണ്‍ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും, കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു.

പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ അവര്‍ക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ ദൃശ്യങ്ങൾ അവർക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു . തുടർന്ന് യുവതി എസ്പിക്ക് പരാതി നൽകുകയായിരുന്നു . കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ ഫോൺ ദുരുപയോഗം ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.