എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ എട്ടുവയസുകാരൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ എട്ടുവയസുകാരൻ മരിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ മകൻ ശ്രീരാജ്(8) ആണ് മരിച്ചത്. ശ്വാസതടസം നേരിട്ടതോടെ ബുധനാഴ്ചയാണ് ശ്രീരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച രാത്രിയോടെയാണ് ശ്രീരാജ് മരിച്ചത്.ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയാണ് ശ്രീരാജ്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ശ്രീരാജിന്റെ പേര് ഉൾപ്പെട്ടിട്ടില്ല. 2017ലെ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പെടെ പങ്കെടുത്തെങ്കിലും ഇതുവരെ ശ്രീരാജിന്റെ പേര് പട്ടികയിൽ ചേർക്കാൻ നടപടി ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group