2450 ചതുരശ്ര അടി വിസ്തൃതിയിൽ ഷോപ്പുകള്‍; മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്‌സസറികള്‍ തുടങ്ങി വിപുല ശേഖരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റര്‍ ആരംഭിക്കുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റര്‍ വരുന്നു.

ജൂൺ 24ന് പ്രവര്‍ത്തനം ആരംഭിക്കും. മുംബൈ ട്രാവല്‍ റീട്ടെയിലിൻ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ (TDF) എന്നായിരിക്കും പേര്.
അന്താരാഷ്ട്ര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍ 2450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിപ്പാര്‍ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ 2 ഔട്ട്‌ലെറ്റുകള്‍ ഉണ്ടാകും. ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്‌സസറികള്‍ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാന്‍ഡ്‌ബാഗുകളും സണ്‍ഗ്ലാസുകളും പോലുള്ള ഫാഷന്‍ വിഭാഗങ്ങളും ഉടന്‍ തുടങ്ങും.

അറൈവല്‍ ഏരിയയില്‍ കണ്‍വെയര്‍ ബെല്‍റ്റിന് എതിര്‍വശത്താണ് പുതിയ ഷോപ്പ്. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യമൊരുക്കുന്ന തരത്തിലാണ് ഷോപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശരിയായ ഉല്‍പ്പന്നം തെരഞ്ഞെടുക്കാന്‍ യാത്രക്കാരെ സഹായിക്കാന്‍ കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവുകളെ വിന്യസിക്കും.

ലോകമെമ്പാടുമുള്ള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ വാഗ്ദാനം ചെയ്യുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഉദ്ഘാടന ഓഫറുകളും സ്വര്‍ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുമുണ്ടാകും.