ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാരമുണ്ടാവുകയും ചെയ്തു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു.

താമരശ്ശേരി തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാരമുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

പിതാവ്: ബാലൻ (എൽ.ഐ.സി. ഏജൻ്റ്). മാതാവ്: തങ്കമണി. സഹോദരി: ഡാലിയ. സംസ്കാരം പോസ്റ്റ്മോമോർട്ട നടപടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും