play-sharp-fill
യുവ വൈദികൻ തൂങ്ങിമരിച്ച നിലയിൽ: മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

യുവ വൈദികൻ തൂങ്ങിമരിച്ച നിലയിൽ: മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുവവൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിയോട് ചേർന്നുള്ള താമസസ്ഥലത്ത് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഫാ. ആൽബിന്റെ മൃതദേഹം കണ്ടെത്തിയത്. വഴയില വേറ്റിലക്കോണം വിമലഹൃദയ മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ആൽബിൻ വർഗീസ് തേവലപ്പുറത്താണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കൊട്ടാരക്കര സ്വദേശിയായ ആൽബിൻ ഒരു വർഷമായി ഇവിടെയാണ് ജോലി ചെയ്യുന്നത്. മലമുകൾ മണലയം പള്ളി വികാരി കൂടിയായിരുന്നു മുപ്പത്തി മൂന്ന് വയസുള്ള ആൽബിൻ. ഇന്ന് പള്ളിയിൽ നടക്കേണ്ട ചടങ്ങുകൾക്ക് ഇന്നലെ നിർദ്ദേശം നൽകിയ ആൽബിൻ ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. മരണം ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അപകടത്തെ തുടർന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു ആൽബിൻ. ഇന്നലെയാണ് ഉച്ചയോടെയാണ് താമസ സ്ഥലത്ത് തിരിച്ചെത്തിയത്. ഇന്ന് അതിന് ശേഷം ഫോണിൽ ലഭ്യമായിരുന്നില്ലെന്നില്ല. ആരും താമസസ്ഥലത്തേക്ക് പോയതുമില്ല. രാത്രിയും വിവരമില്ലാതിരുന്നതിനാലാണ് പള്ളിയിലെ ജീവനക്കാർ പോയി അന്വേഷിച്ചത്. അപ്പോൾ മരിച്ച നിലയിലായിരുന്നു. ഇൻക്വിസ്റ്റ് നടക്കുന്നു. അതിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group