പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടു ;തൃശ്ശൂരിൽ പതിനേഴ്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് വന്ന പ്ലസ് ടു റിസള്‍ട്ടില്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പരീക്ഷയിൽ 83.87 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയം നേടിയത്. വൊക്കേഷനൽ ഹയർ സെക്കണ്ടറിയിൽ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയ ശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞു.

 

വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതിപ്പെട്ടതും ഉത്തര സൂചിക വിവാദമുണ്ടാകുകയും ചെയ്ത കെമിസിട്രി അടക്കമുള്ള വിഷയങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് വിജയ ശതമാനം.