ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ തലയിടിച്ച് വീണു ; കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ മരിച്ചു
സ്വന്തം ലേഖകൻ
തൃശൂർ: വ്യായാമം ചെയ്യുന്നതിനിടെ തലയിടിച്ച് വീണ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.തൃശൂർ മാള പുത്തൻചിറയിൽ സി എ സജീവാണ് മരിച്ചത്. ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പുറകിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഇയാളുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. തലയിടിച്ച് വീണതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0