
സ്വന്തം ലേഖകൻ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗി മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഡോക്ടർമാർക്കല്ലെങ്കിൽ പിന്നെ മറ്റാർക്കാണെന്ന് ആരോഗ്യമന്ത്രി ചോദിച്ചു. ഉത്തരവാദപ്പെട്ടവർ ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഈ സംഭവത്തിൽ കർശനവും കൃത്യവുമായ അന്വേഷണം നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനപ്പെട്ടതാണ്. അതിൽ ഡോക്ടർമാർക്ക് ഉത്തരവാദിത്തമില്ലെങ്കിൽ പിന്നെ ആർക്കാണ് ഉത്തരവാദിത്തമുള്ളത്? വിദ്യാർഥികൾക്കോ? -മന്ത്രി ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലാകാലങ്ങളായി തുടർന്ന് വരുന്ന ചില രീതികളിൽ മുന്നോട്ടുപോകാൻ ഒരുകാരണവശാലും സർക്കാർ അനുവദിക്കില്ല. ഈ സംഭവത്തിൽ കർശനമായ, കൃത്യമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുകയും ചെയ്യും. സർക്കാർ വളരെ ശക്തമായി മുന്നോട്ടുപോകും. അതിൽ ഒരു മാറ്റവുമില്ല -മന്ത്രി വ്യക്തമാക്കി.



