play-sharp-fill
വനിതാമതിലിന് ഒപ്പം നിൽക്കാത്തവർ ആരായാലും എസ്എൻഡിപിക്ക് പുറത്ത്

വനിതാമതിലിന് ഒപ്പം നിൽക്കാത്തവർ ആരായാലും എസ്എൻഡിപിക്ക് പുറത്ത്


സ്വന്തം ലേഖകൻ

ആലപ്പുഴ : വനിതാമതിലിന് ഒപ്പം നിക്കാത്തവർ ആരുതന്നെയായാലും അവർ എസ്എൻഡിപിക്ക് പുറത്തെന്ന നിലപാട് കടുപ്പിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാ മതിലുമായി സഹകരിക്കാത്തവർക്ക് എതിരെ സംഘടനാ നടപടി എടുക്കുമെന്ന് വെള്ളാപ്പള്ളി സൂചിപ്പിച്ചു. സംഘടനാ തീരുമാനത്തിന് ഒപ്പം നിക്കാത്തവർ പുറത്താണ്. ഒപ്പമുള്ളവർ ഇൻ, അല്ലാത്തവർ ഔട്ട് ആയിരിക്കും. ഇത് തുഷാറായാലും നടപടി ഉറപ്പാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. വനിതാമതിൽ വിജയിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകൾക്കായി ആലപ്പുഴയിൽ വിളിച്ചുചേർത്ത എസ്എൻഡിപി യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കി സംസാരിച്ചത്്. 139 ഓളം യോഗം ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത്.

ആലപ്പുഴയിൽ എസ്എൻഡിപി യോഗം വനിതാമതിലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ്. ഇത് വിജയിപ്പിക്കേണ്ടത് യോഗത്തിന്റെ കടമയാണ്. പത്തനംതിട്ടയിൽ നിന്നുള്ള എസ്എൻഡിപി യോഗം പ്രവർത്തകർ ആലപ്പുഴയിൽ വനിതാ മതിലിന്റെ ഭാഗമാകാനെത്തും. ഇതിനായി 40 ഓളം വാഹനങ്ങൾ ബുക്ക് ചെയ്തതായും യോഗത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി. നിലവിൽ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പാർട്ടി എൻഡിഎയ്ക്ക് ഒപ്പമാണ്. എൻഡിഎയാകട്ടെ വനിതാ മതിലിന് എതിരാണ് താനും. അതേസമയം വെള്ളാപ്പള്ളിയുടെ കടുത്ത തീരുമാനം ബിഡിജെഎസിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group