
സ്വന്തം ലേഖിക
വയനാട്: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം തടവ് ശിക്ഷ. തിരുനെല്ലിയിൽ കെഎസ്ആർടിസി ബസിൽ 25 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിലാണ് ശിക്ഷ വിധിച്ചത്.
തെലങ്കാന സ്വദേശികളായ ഓങ്കാരി വെങ്കിടേഷ്, റാവുള്ള രാജേഷ്, സദാനന്ദം, വിശാഖപട്ടണം സ്വദേശിനികളായ പുഷ്പ ചിക്കാത്തി, സത്യ താമര എന്നിവരാണ് പ്രതികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൽപ്പറ്റ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. പത്തു വർഷം തടവിനൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണം. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.