
സ്വന്തം ലേഖകൻ
മലപ്പുറം: ചങ്ങരംകുളത്ത് ഐ ഫോൺ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ലസാണ് പൊട്ടിത്തെറിച്ചത്. മൊബൈൽ ഹാംഗ് ആയതിനെ തുടർന്ന് സർവീസിന് കൊടുക്കാനായി കൊണ്ട് പോകുന്നതിനിടെയാണ് അപകടം . ബെെക്ക് യാത്രയ്‌ക്കിടെ പോക്കറ്റിൽ കിടന്ന ഫോൺ ചൂടാകാൻ തുടങ്ങി.
പെട്ടെന്ന് വാഹനം നിർത്തി ബിലാൽ ഫോൺ പോക്കറ്റിൽ നിന്നും എടുത്തു. പുക ഉയരുന്നത് കണ്ടതോടെ ഇയാൾ ഫോൺ വലിച്ചെറിഞ്ഞു. തുടർന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈൽ പൂർണമായും കത്തിയതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ബാറ്ററി ഷോർട്ട് ആയതാവാം അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഫോൺ ഉടൻ തന്നെ വലിച്ചെറിഞ്ഞതുകൊണ്ട് വലിയ അപകടം ഒഴിവായി.