
സ്വന്തം ലേഖകൻ
ഹിമാചല്‍ പ്രദേശ്: വിനോദ സഞ്ചാരികളെയുമായി പോയ കേബിള്‍ കാര്‍ പകുതി വഴിയില്‍ കുടുങ്ങി. എട്ട് യാത്രക്കാരുമായി പോയ കേബിള്‍ കാറാണ് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. പാര്‍വണോയില്‍ ടിംബര്‍ ട്രയല്‍ എന്ന സ്വകാര്യ റിസോര്‍ട്ടിന്റെ കേബിള്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു കേബിള്‍ കാര്‍ ട്രോളിയില്‍ കയറ്റി യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ റിസോര്‍ട്ടിന്റെ ടെക്‌നിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് രക്ഷാ ദൗത്യം പുരോഗമിക്കുന്നത്.