Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി :വണ്ടിപ്പെരിയാർ വള്ളക്കടവിൽ ഇഞ്ചിക്കാടിന് സമീപം ഇരുപത്തിനാലുകാരനെ   മരിച്ചനിലയിൽ കണ്ടെത്തി .വണ്ടിപ്പെരിയാർ വാളാടി സ്വദേശിയായ രമേശ് (24 )ആണ് മരിച്ചത് .

 

ഇന്ന്     വെളുപ്പിന് നാല് മണിയോടെ വണ്ടിപ്പെരിയാർ വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇതു വഴി കടന്നുപോയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത് .തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു .പോലീസ് സ്ഥലത്തെത്തി   നടത്തിയ അന്വേഷണത്തിൽ മരിച്ചത് വണ്ടിപ്പെരിയാർ വാളാടി
സ്വദേശിയാണെന്ന്    തിരിച്ചറിയുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കും .

വാഹനത്തിൽ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പോലീസ് പറഞ്ഞു . ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ തെറിച്ച് വീണ നിലയിൽ കണ്ടെത്തിയിട്ടുണ്ട് .സംഭത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.