Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു.

അപകടത്തിൽപ്പെട്ട സ്‌കൂട്ടർ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. ഇരുക്കൂട്ടർക്കും പരിക്കേറ്റിട്ടുണ്ട്. കളക്‌ട്രേറ്റ് ഭാഗത്ത് താമസിക്കുന്ന അലക്സാണ്ടർ (61) എബ്രഹാം (69) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ പത്തരയോടെ ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നടുവിലെ കലുങ്കിലായിരുന്നു അപകടം. മണിപ്പുഴ ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കലുങ്കിൽ കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രക്കാർ പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരുടെ പുറത്തേയ്ക്കാണ് വീണത്.

കാർ യാത്രക്കാർ മദ്യപിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇവരെ തടഞ്ഞു വച്ച നാട്ടുകാർ പൊലീസിനു കൈമാറി.