മാന്യമായ വേഷം; സുന്ദരമായ പെരുമാറ്റം: സ്വകാര്യ ബസിൽ തിരക്കുണ്ടാക്കി പണവും പണ്ടവും അടിച്ചുമാറ്റുന്ന തമിഴ് സുന്ദരിമാർ കോട്ടയത്ത് കുടുങ്ങി; കുടുങ്ങിയത് വീട്ടമ്മയുടെ സ്വർണവും പണവും മോഷ്ടിച്ച പെരുങ്കള്ളിമാർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മാന്യമായ വേഷം ധരിച്ച് സുന്ദരമായി പുഞ്ചിരിച്ച് സ്വകാര്യ ബസുകളിൽ നിന്ന് വീട്ടമ്മമാരുടെ സ്വർണവും പണവും തട്ടിയെടുക്കുന്ന തമിഴ് സുന്ദരിമാർ പൊലീസ് പിടിയിലായി. കോട്ടയത്തെ സ്വകാര്യ ബസുകളിൽ ദിവസങ്ങളോളമായി കറങ്ങി നടന്ന് സ്വർണമാലകൾ തന്നെ അടിച്ചുമാറ്റിയിരുന്ന തമിഴ് മോഷ്ടാക്കളായ യുവതികളെയാണ് പൊലീസ് കുടുക്കിയത്.
തമിഴ്നാട് തിരുന്നൽവേലി ഡോർ നമ്പർ 21 ൽ ദുർഗ ((30), പളനി പമ്പാപ്പെട്ടി ഡോർ നമ്പർ 6132 ൽ ഗായത്രി (20) എന്നിവരാണ് മോഷണ മുതലുമായി പൊലീസ് പിടിയിലായത്. ഇരുവരെയും അറസ്റ്റ് ചെയ്ത ഈസ്റ്റ്് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ ജിജു ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച മോഷണം നടന്ന ഇതേ ബസിൽ, രാവിലെയും ഇതേ തമിഴ് സ്ത്രീകൾ കയറി മോഷണം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലാട് ബോട്ട്‌ജെട്ടി സ്വദേശിയായ സൗമ്യയുടെ (38) സ്വർണവളയും 3000 രൂപയുമാണ് പ്രതികൾ മോഷ്ടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ദേവലോകം അരമന ജംഗ്ഷനിലായിരുന്നു സംഭവം. മണർകാട്ടെ വീട്ടിൽ നിന്നും കൊല്ലാട്ടെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു സൗമ്യ. കഞ്ഞിക്കുഴിയിൽ നിന്നാണ് കൊല്ലാട് റൂട്ടിലോടുന്ന വിവാൻ ബസിൽ ഇവർ കയറിയത്. ഇവർ നിന്നതിനു തൊട്ടു പിന്നിൽ തന്നെ രണ്ട് തമിഴ്‌സ്ത്രീകൾ വന്നി നിന്നു. വെറുതെ മുട്ടിയിരുമ്മി നിന്ന ഇരുവരെയും കണ്ട് സൗമ്യ തിരിഞ്ഞ് നോക്കിയെങ്കിലും ചെറു പുഞ്ചിരിയായിരുന്നു മറുപടി. ഇതോടെ സൗമ്യ ഒന്ന് അയഞ്ഞു. അൽപ സമയത്തിനു ശേഷം രണ്ടു പേരും രണ്ടു സ്ഥലത്തേയ്ക്ക് മാറി നിന്നു. ഈ സമയം ടിക്കറ്റ് എടുക്കാനായി എത്തിയ കണ്ടക്ടറാണ് സൗമ്യയുടെ ബാഗ് തുറന്ന് കിടക്കുന്നത് കണ്ടത്. കണ്ടക്ടർ വിവരം സൗമ്യയ്ക്ക് കൈമാറിയതോടെ രണ്ടു പേരും ബസിൽ നിന്നും ചാടിയിറങ്ങി ഓടി രക്ഷപെട്ടു.
കണ്ടക്ടറും ജീവനക്കാരും പിന്നാലെ ഓടിയെങ്കിലും ഇവർ അതിവേഗം ഓടുകയായിരുന്നു. ഇതിനിടെ തന്നെ നാട്ടുകാർ വിവരം അറിയിച്ച് ഈസ്റ്റ് സിഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം സംഘം പൊലീസ് സംഘവും വനിതാ പൊലീസ് ഉദ്യോഗസ്ഥരായ പി.എസ് നിസയും പ്രിയമ്മയും ചേർന്ന്
പ്രതികളെ രണ്ടു പേരെയും വിവിധ സ്ഥലങ്ങളിൽ നിന്നും ഓടിച്ചിട്ടു പിടിച്ചു. തുടർന്ന് രണ്ടു പേരെയും സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണ വള കണ്ടെത്തിയത്. എന്നാൽ, ഇവരുടെ കയ്യിൽ നിന്നും അഞ്ൂറ് രൂപ മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. ബാക്കി തുക ഇവരുടെ ഒപ്പമുണ്ടായിരുന്ന മോഷ്ടാവിനു കൈമാറിയിട്ടുണ്ടോ എന്നാണ് പൊലീസ് സ്ംശയിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണം നടത്തും. പിടിയിലായ രണ്ടു പേർക്കും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ കേസുകളുമുണ്ട്.