കോട്ടയം മാതാ ആശുപത്രിയിൽ കുമരകം സ്വദേശിനിയായ പതിമൂന്നുകാരിക്കു അപൂർവ ശസ്ത്രക്രിയ
സ്വന്തം ലേഖകൻ
തെള്ളകം: കുമരകം സ്വദേശിനിയായ പതിമൂന്നുകാരിക്കു കോട്ടയം മാതാ ആശുപത്രിയിലെ ന്യൂറോസർജറി വിഭാഗത്തിൽ അപൂർവ ശസ്ത്രക്രിയ. അഡോളസെന്റ് ഇടിയോപ്പത്തിക് സ്ക്കോളിയോസിസ് എന്ന രോഗത്തിനാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. ഡോ. അനീസ് മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ നടത്തിയത്.
രോഗം മൂലം ഇരട്ട വളവുകൾ ഉണ്ടായ നട്ടെല്ല് സ്പൈനൽ ഫ്യൂഷൻ സർജറി വഴിയാണ് നിവർത്തിയത്. ഡോ. അനീസ് മുസ്തഫ, ഡോ. ഷീന, ഡോ. ജോണ്സൻ, ഡോ. പ്രിൻസി എന്നിവരോടൊപ്പം സ്റ്റാഫ് നഴ്സുമാരായ ജോസഫ് പി.സി., പ്രശാന്ത്, അനുമോൾ, അനു എൻ.എം. എന്നിവരും നേതൃത്വം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വളവു നിവർത്തുന്പോൾ നട്ടെല്ലിനുള്ളിലെ സുഷുമ്ന നാഡിയിൽ വലിവ് ഉണ്ടാകാനും അതുവഴി കാലുകൾക്കു തളർച്ച ഉണ്ടാകാനും സാധ്യത ഉണ്ടായിരുന്നു. ശസ്ത്രക്രിയയിൽ ഉടനീളം ന്യൂറോ മോണിറ്ററിംഗ് ഉപയോഗിച്ച് സുഷുമ്ന നാഡിയുടെ പ്രവർത്തനം നിരീക്ഷിച്ചുകൊണ്ടിരുന്നതിനാൽ അപകടരഹിതമായി ശസ്ത്ര ക്രിയ പൂർത്തിയാക്കാൻ സാധിച്ചു. പൂർണആരോഗ്യവതിയായി ആശുപത്രി വിട്ട പെണ്‍കുട്ടിക്ക് വൈകാതെ സ്കൂളിൽ പോയിത്തുടങ്ങാമെന്നും ഡോക്ടർമാർ അറിയിച്ചു.