play-sharp-fill
ചാനൽ ചർച്ചയ്ക്കിടെ എം ബി രാജേഷിനെതിരെ അപകീർത്തിപരമായ പരാമർശം; അഡ്വ. ജയശങ്കര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

ചാനൽ ചർച്ചയ്ക്കിടെ എം ബി രാജേഷിനെതിരെ അപകീർത്തിപരമായ പരാമർശം; അഡ്വ. ജയശങ്കര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

സ്വന്തം ലേഖകൻ

പാലക്കാട്: ചാനൽ ചർച്ചയ്ക്കിടെ സ്പീക്കർ എം ബി രാജേഷിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ച കേസിൽ അഡ്വ.എ ജയശങ്കറിന് ജാമ്യം. എം ബി രാജേഷിൻ്റെ പരാതിയിൽ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി അന്നുമേരി ജോസാണ് കേസെടുക്കാൻ ഉത്തരവിട്ടിരുന്നത്.

2019 ഡിസംബർ 6നാണ് കേസിനാസ്പദമായ സംഭവം. ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് അഡ്വ.എ ജയശങ്കർ എം ബി രാജേഷ്, അദ്ദേഹത്തിൻ്റെ ഭാര്യാ സഹോദരൻ നിതിൻ കണിച്ചേരി, ഡിവൈഎഫ് ഐ പ്രവർത്തകർ എന്നിവർക്കെതിരെ വിവാദ പരാമർശം ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദിൽ നടന്ന പൊലീസ് എറ്റുമുട്ടലിൽ നാലുപേരെ കൊലപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അപകീർത്തി പരാമർശം നടത്തിയത്. വളയാർ കേസിൽ പ്രതികളെ എം ബി രാജേഷും ഭാര്യാ സഹോദരൻ നിതിൻ കണിച്ചേരിയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. തുടർന്നാണ് എം ബി രാജേഷ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

രണ്ടു തവണ ജയശങ്കർ വിചാരണക്ക് ഹാജരായില്ല. പിന്നീട് അഭിഭാഷകൻ മുഖേന അപേക്ഷ നൽകി. കോടതിയിൽ നിന്ന് ജാമ്യവും ലഭിച്ചു. തുടർ വിചാരണക്കായി കേസ് നവംബർ 5 ലേക്ക് മാറ്റി.