video
play-sharp-fill

Thursday, May 22, 2025
HomeMainനടിയുടെ പീഡനപരാതി; ദുബായിലായിരുന്ന സമയത്ത് വിജയ് ബാബു സുഹൃത്തുവഴി കേസൊതുക്കാന്‍ ഒരു കോടി വാഗ്ദ്ധാനം ചെയ്‌തെന്ന്...

നടിയുടെ പീഡനപരാതി; ദുബായിലായിരുന്ന സമയത്ത് വിജയ് ബാബു സുഹൃത്തുവഴി കേസൊതുക്കാന്‍ ഒരു കോടി വാഗ്ദ്ധാനം ചെയ്‌തെന്ന് അതിജീവിത; പരാതി കൊടുക്കുന്നതിന് മുമ്പ് ഞാനെന്ത് ഡീലിനും റെഡിയാണെന്നും പറഞ്ഞ് അയാള്‍ കെഞ്ചിയിട്ടുണ്ട്; എന്റെ ചേച്ചിയെ വിളിച്ച് സൂയിസൈഡ് ചെയ്യുമെന്നെല്ലാം പറഞ്ഞു; ഞാനല്ല തെറ്റുകാരിയെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് പരാതി നല്കിയതെന്നും യുവനടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വിജയ് ബാബു ദുബായിലായിരുന്ന സമയത്ത് അയാളുടെ സുഹൃത്തുവഴി കേസൊതുക്കാന്‍ പണം വാഗ്ദ്ധാനം ചെയ്‌തെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. പരാതി നൽകിയ ശേഷം ആദ്യമായാണ് താൻ അനുഭവിച്ച വേട്ടയാടലിനെ കുറിച്ചും തന്റെ പോരാട്ടത്തെ കുറിച്ചും നടി പറയുന്നത്. തനിക്ക് പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു എന്നാൽ നിയമപരമായി മുന്നോട്ട് പോയത് താൻ തെറ്റുകാരിയല്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണെന്നും നടിയുടെ വെളിപ്പെടുത്തൽ.

തന്നെ ശാരീരികവും മാനസികവും ലൈംഗികവുമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ സുഖസുന്ദരമായി ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഏത് പെണ്ണിനാണ് കണ്ടുനില്‍ക്കാനാകുക. വീട്ടുകാരോട് പോലും പറയാതെയാണ് പരാതി നല്‍കിയത്. പരാതി നല്‍കണമെന്നത് തന്റെ മാത്രം തീരുമാനമായിരുന്നു. ഇയാളില്‍നിന്ന് പലവിധ പീഡനങ്ങള്‍ നേരിട്ട ഞാന്‍ ഈ ബന്ധത്തില്‍നിന്ന് അകലാന്‍ ശ്രമിച്ചിരുന്നു. എന്നാൽ, നീ ഇനി സിനിമാ മേഖലയില്‍ നിലനില്‍ക്കില്ല, നീ അനുഭവിക്കും, വിജയ് ബാബു ആരാണെന്ന് നിനക്കറിയില്ല എന്ന തരത്തിലുള്ള പലവിധ ഭീഷണികളുമായി അയാള്‍ മുന്നോട്ടു വരികയായിരുന്നു. ആ ഭീഷണിയാണ് പരാതി കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എന്നെ കൂടുതലും അടുപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി കൊടുക്കുന്നതിന് മുമ്പ് ഞാനെന്ത് ഡീലിനും റെഡിയാണെന്നും പറഞ്ഞ് അയാള്‍ കെഞ്ചിയിട്ടുണ്ട്. എന്റെ ആരോപണം വ്യാജമായിരുന്നെങ്കില്‍ ആ ഡീലിന് നിന്നുകൊടുക്കുന്നതായിരുന്നില്ലേ സൗകര്യമെന്ന് നടി ചോദിക്കുന്നു. വിജയ് ബാബുവില്‍ നിന്ന് കാശ് വാങ്ങിച്ചെന്നൊക്കെയാണ് പറയുന്നത്. ഇതിന്റ സ്‌ക്രീന്‍ഷോട്ടോ മറ്റോ ഉണ്ടെങ്കില്‍ കാണിക്കട്ടേയെന്നും അവര്‍ പറഞ്ഞു.

വിജയ് ബാബുവില്‍ നിന്ന് ഒരു തരത്തിലുള്ള സാമ്ബത്തിക സഹായവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടി വ്യക്തമാക്കി. ഇയാളുടെ സിനിമയില്‍ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് എനിക്ക് തന്നത്. ഇയാള്‍ കോടികളുണ്ടാക്കിയ സിനിമയില്‍നിന്ന് എനിക്ക് കിട്ടിയ പ്രതിഫലമാണിത്. ലക്ഷങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കട്ടെയെന്നും അവര്‍ പറഞ്ഞു.

കാശ് മാത്രം ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാനെങ്കില്‍ എന്റെ കൈയിലുള്ള തെളിവുകളെല്ലാം വച്ച്‌ എനിക്ക് പണം തട്ടാമായിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് അയാള്‍ എന്റെ ചേച്ചിയെ വിളിച്ചതിനറെ റെക്കോര്‍ഡിംഗ് കൈയിലുണ്ട്.

വിജയ് ബാബു തന്നോട് ചെയ്ത ക്രൂരതകളെക്കുറിച്ചും നടി അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. എന്റെയടുത്ത്‌ ഒച്ചയിടുക, അടിവയറ്റില്‍ ചവിട്ടുക, ലൈംഗികതയ്ക്കായി നിര്‍ബന്ധിക്കുക. ഇഷ്ടമില്ലാത്ത വളരെ മോശമായ കാര്യങ്ങള്‍ ചെയ്യിക്കുക എന്ന അവസ്ഥയുണ്ടായി. അത് വലിയ ട്രോമയായിരുന്നു. ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാതെ ഫ്‌ലാറ്റില്‍നിന്ന് ഇറങ്ങിയോടിയിരുന്നു. എനിക്കതില്‍നിന്ന് പുറത്ത് കടക്കണം എന്ന് പറഞ്ഞപ്പോഴാണ് ഭീഷണിയുണ്ടാവുന്നത്.

ഞാന്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. പൈസ ഓഫറു ചെയ്ത് ഒരുപാട് സാക്ഷികളെ അയാള്‍ സ്വന്തം ഭാഗത്താക്കുന്നുണ്ട്. അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്‌മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതു കൊണ്ടാണെന്നും ഞാനുറച്ച് വിശ്വസിക്കുന്നുണ്ട്.

പരാതിക്കു ശേഷം വിജയ് ബാബു നിലവില്‍ എനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് എന്‍രെ അവസരം കളയാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ പലതും അണിയറയിൽ നടക്കുന്നുണ്ടെന്നും നടി ആരോപിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments