play-sharp-fill
വിവാഹവാഗ്ദാനം നല്‍കി മെഡിക്കൽ ‍വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; കോട്ടയം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീക്ഷണിപെടുത്തിയതിനാണ് നടപടി

വിവാഹവാഗ്ദാനം നല്‍കി മെഡിക്കൽ ‍വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; കോട്ടയം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീക്ഷണിപെടുത്തിയതിനാണ് നടപടി

സ്വന്തം ലേഖകൻ

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി മെഡിക്കൽ ‍വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കോട്ടയം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.

ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകള‍് ലംഘിച്ച് കേസില്‍ നിന്ന് പിന്‍മാറാന്‍ വിദ്യാർത്ഥിനിയെ ഭീക്ഷണിപെടുത്തിയോടെയാണ് നടപടി. തിങ്കാളാഴ്ക്കുളളിൽ തൊടുപുഴ കോടതിയില് ഹാജരാകണമെന്നാണ് ഉത്തരവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് മാര്‍ച്ച് മൂന്നിനാണ് അറസ്റ്റിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ പിഡീപ്പിച്ച് പണം തട്ടിയെന്നതായിരുന്നു കേസ്. റിമാന്‍റിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം നേടി ലത്തീഫ് മുര്‍ഷിദ് പുറത്തിറങ്ങി.

തുടര്‍ന്ന് കേസില്‍ നിന്ന് പിന്‍മാറാന്‍ ഭീക്ഷണിപെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകളും വാട്സാപ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി റദ്ദാക്കി ഉത്തരവിറക്കിയത്. ഹാജരായില്ലെങ്കില്‍ പിടികൂടാന്‍ പോലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.