വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; കെ. വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍;പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്

Spread the love

 

സ്വന്തം ലേഖിക

കൊച്ചി :വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കെ വി ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്നാണ് പരാതി.

കഴിഞ്ഞ എട്ടിനാണ് രണ്ട് പോക്‌സോ കേസുകളില്‍ ശശികുമാറിന് ജാമ്യം ലഭിച്ചത്. സെന്റ് ജെമ്മാസ് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ മീ ടൂ ആരോപണം ഉന്നയിച്ചതോടെയാണ് ശശികുമാറിനെതിരായ കേസുകളുടെ തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണം ഉയര്‍ന്നതോടെ ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ ഒളിവില്‍ പോയ ഇയാളെ ബത്തേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.