പത്തനംതിട്ടയിൽ പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചത് വീട്ടില്‍ വെച്ച്‌; പിന്നാലെ അമ്മാവനും അമ്മയുടെ കാമുകനും ഉൾപ്പെടെ അഞ്ചുപേർ പീഡനത്തിനിരയാക്കി; ​വീട്ടിലെ മോശം സാഹചര്യം മുതലെടുത്ത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും പീഡിപ്പിച്ചു; പതിനാറുകാരി ​ഗർഭിണിയായതിനു പിന്നാലെ പിന്നാലെ പുറത്തുവരുന്ന കഥകൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചത് വീട്ടില്‍ വെച്ച്‌ തന്നെയെന്ന് പെൺകുട്ടിയുടെ മൊഴി. ഒരുവര്‍ഷത്തിലധികം പീഡനത്തിന് ഇരയായി. പതിനേഴുകാരനായ സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും ഉള്‍പ്പെടെ അഞ്ച് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. സംഭവത്തില്‍ ഇതുവരെ നാല് പേരാണ് പിടിയിലായത്. അമ്മയുടെ കാമുകൻ ഒളിവിലാണ്. അഞ്ചുപേരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്.

കോയിപ്രം സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പൊലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തി. വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പറയുന്നത്. തുടര്‍ന്ന് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്ത് നാലുപേരെ അറസ്റ്റ് ചെയ്തു.

സ്വന്തം വീട്ടില്‍ സഹോദരന്റെ ലൈംഗികപീഡനത്തിൽ നിന്ന് രക്ഷതേടിയാണ് അമ്മയുടെ സഹോദരന്റെ വീട്ടിലെത്തിയത്. എന്നാൽ അവിടെ അമ്മയുടെ സഹോദരന്‍റെ ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടിവന്നു. പെണ്‍കുട്ടിയുടെ വീട്ടിലെ മോശം സാഹചര്യം ഉപയോഗപ്പെടുത്തിയാണ് രണ്ട് സുഹൃത്തുക്കള്‍ പീഡനത്തിന് ഇരയാക്കിയത്.