ആലപ്പുഴയിൽ കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Spread the love

 

സ്വന്തം ലേഖിക

ആലപ്പുഴ: കുട്ടമ്പേരൂർ ആറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ എട്ടാംക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കുട്ടമ്പേരൂർ എസ്.കെ.വി.ഹൈസ്‌കൂൾ വിദ്യാർത്ഥിയായ സൂര്യാലയത്തിൽ കാർത്തികേയന്റെ മകൻ കെ സൂരജ് (15) ആണ് മുങ്ങി മരിച്ചത്.

സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ കായിക ക്ഷമതാ പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ സൂരജ് കൂട്ടുകാരോടൊപ്പം എണ്ണയ്ക്കാട് മണ്ണുംമുക്കത്തെ കടവിന് സമീപം കുട്ടമ്പേരൂർ ആറ്റിൽ നീന്താനിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീന്തുന്നതിനിടയിൽ സൂരജ് വെള്ളത്തിലേക്ക് മുങ്ങി താഴ്ന്നു . കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ കരയ്ക്കെടുത്ത് പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.