കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട കുഞ്ഞാവയെ കാപ്പ ചുമത്തി അകത്താക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയുമായ കുഞ്ഞാവയെ കാപ്പ ചുമത്തി അകത്താക്കി.

കാണക്കാരി കരയിൽ കണിയാംപറമ്പിൽ വീട്ടിൽ സുജേഷ് (കുഞ്ഞാവ -23)നെയാണ് ജില്ലാ ജില്ലാ കളക്ടർ കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടത്. പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏറ്റുമാനൂർ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത് ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നരഹത്യാശ്രമ കേസ്സിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അകത്താക്കിയത്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ പറഞ്ഞു.