സി.കെ.പത്മനാഭന്റെ നിരാഹാരം മൂന്നാം ദിനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി നേതാവ് സി .കെ.പത്മനാഭൻ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന നിരാഹാര സമരം മൂന്നാം ദിനത്തിലെത്തി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നടത്തിവന്ന നിരാഹാര സമരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ പത്മനാഭൻ ഏറ്റെടുക്കുകയായിരുന്നു.
Third Eye News Live
0