
സ്വന്തം ലേഖിക
കോട്ടയം :മലയാള സിനിമയിൽ ഉൾപ്പടെ സിനിമ സീരിയൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഐശ്വര്യ ഭാസ്കർ. എന്നാൽ
നടിയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ് .വീട് വീടാന്തരം കയറിയിറങ്ങി സോപ്പ് വിറ്റുലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഐശ്വര്യ ഭാസ്കർ ഉപജീവനം നടത്തുന്നത് . തമിഴ് യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ .
ഐശ്യര്യയുടെ വാക്കുകൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group

”എനിക്ക് ജോലിയില്ല, സാമ്പത്തികമായി ഒന്നുമില്ല, തെരുവുതോറും സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്. കടങ്ങളില്ല, എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും ”.
കുറച്ച് നാളുകളായി ഐശ്വര്യ സിനിമാ രംഗത്ത് നിന്നും മാറിനിൽക്കുകയാണ് .അവസരം ലഭിച്ചാൽ താൻ ഇപ്പോഴും അഭിനയിക്കാൻ തായാറാണെന്നും ഐശ്വര്യ പറയുന്നു .മോഹൻലാലിന്റെ നായികയായി നിരവധി സിനിമകളിൽ വേഷമിട്ട ഐശ്വര്യയെ മലയാളികൾ മറക്കില്ല . പ്രജ, നരസിംഹം, ബട്ടർഫ്ലൈസ് എന്നീ സിനിമകളിൽ മോഹൻലാലിനൊപ്പമുള്ള ഐശ്വര്യയുടെ തകർപ്പൻ വേഷങ്ങൾ സിനിമാ പ്രേമികൾ മറക്കില്ല .







