
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെടുമങ്ങാട് സി ഐക്ക് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ജനങ്ങൾക്ക് സേവനം ചെയ്യേണ്ടവർ അത് ചെയ്യണമെന്നും അധികാരത്തിന്റെ ഹുങ്ക് കാണിക്കരുതെന്നും സി ഐയ്ക്ക് നേതാവിന്റെ താക്കീത്. നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ ആര് ജയദേവനാണ് പൊതുസദസ്സില്‍ സി ഐ സന്തോഷ് കുമാറിനെതിരെ ഭീഷണി മുഴക്കിയത്. സിഐ സന്തോഷ് കുമാര്‍ ആറാട്ടുമുണ്ടനും പിതൃശൂന്യനുമാണെന്നും സിഐക്ക് ഉടൻ പണികിട്ടുമെന്നും ജയദേവൻ ഭീഷണിമുഴക്കി.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് സ്വന്തം കുടുംബത്തിന്റെ വകയല്ല. അവിടെയിരുന്ന് ആവശ്യമില്ലാത്ത പണി ചെയ്താല്‍ ജനങ്ങളോട് സമാധാനം പറയേണ്ടിവരും, സിഐയ്ക്കുള്ള പണി സര്‍ക്കാര്‍ നല്‍കുമെന്നും ജയദേവൻ പ്രസംഗത്തിൽ പറഞ്ഞു. പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവരെ കേൾക്കാൻ പോലും സി ഐ തയ്യാറാകുന്നില്ലായെന്ന് വ്യാപക പരാതിയുണ്ട്. സി ഐയ്ക്ക് കുട പിടിക്കുന്ന സഹപ്രവർത്തകരും കരുതിയിരിക്കണം. മോശം പ്രവൃത്തികൾ ചെയ്തിട്ട് പാര്‍ട്ടിയുടെ ബന്ധുത്വം ആരോപിക്കുന്ന ഇത്തരക്കാരുടെ ചെയ്തികൾ അംഗികരിക്കാനാകില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുമങ്ങാട് എസ്ഐയായി സർവ്വീസിലിരുന്നപ്പോൾ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഹരികുമാറിന്റെ മരണത്തില്‍ സിഐ സന്തോഷ് കുമാറിന് പങ്കുള്ളതായും ജയദേവന് ആരോപിച്ചു.
കോണ്‍ഗ്രസ് കൊടി കത്തിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചേര്‍ന്ന് എല്‍ഡിഎഫ് യോഗത്തിലാണ് ഏരിയ സെക്രട്ടറി സിഐക്കെതിരെ വ്യക്തി അധിക്ഷേപ പ്രസംഗം നടത്തിയത്.
അതേസമയം സിഐക്കെതിരെ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്. ഉറക്കമിളച്ചിരുന്ന് പഠിച്ചുവാങ്ങിയ ജോലിയാണെന്നും പാർട്ടി നേതാക്കളുടെ താളത്തിന് തുള്ളാൻ കാക്കിയിട്ടവരെ കിട്ടില്ലെന്നും പൊലീസ് ഗ്രൂപ്പുകളിൽ ചർച്ച
സജീവമാണ്.
ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യം പരിശോധിക്കും. നിലവില്‍ ഇതുവരെ പാര്‍ട്ടിയില്‍ നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ലഭിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ഏരിയാ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുക്കുമോയെന്ന് സംശയത്തിലാണ് ഉദ്യോഗസ്ഥവൃന്ദം.




