
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം ജില്ലയിലെ സെന്റ് ജമ്മാസ് ഗേള്‍സ് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ കെ.വി ശശികുമാര്‍ എന്ന അദ്ധ്യാപകനെക്കുറിച്ച് നടത്തിയ മീ റ്റൂ വെളിപ്പെടുത്തലുകളില്‍ കേരളം നടുങ്ങിയിരിക്കുന്നതിനിടയിൽ വീണ്ടും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം എം.എസ് പി ഹയര്‍സെക്കന്ററി സ്കൂള്‍ അദ്ധ്യാപകനായ പുല്പറ്റ തൃപ്പനച്ചി മേല്‍പ്പള്ളി മനക്കല് നാരായണന് (44) ആണ് പിടിയിലായത്. പിടിയിലായ പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു.
മലപ്പുറം എം എസ് പി ഹയര്‍സെക്കന്ററി സ്കൂളില്‍ സംസ്കൃതം അദ്ധ്യാപകനാണ് പ്രതി. പത്തു വര്‍ഷമായി ഈ സ്കൂളില്‍ അദ്ധ്യാപകനാണ് പ്രതി. ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. മൂന്നു വര്‍ഷം മുമ്പ് പരാതിക്കാരി ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകനിൽ നിന്ന് തതനിക്ക് സംഭവിച്ച പ്രവർത്തി തുറന്ന് പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം വനിതാ പൊലീസ് എസ് ഐ സന്ധ്യാദേവി സ്കൂളിലെത്തുകയും ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സീതയുടെ സാന്നിദ്ധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.
ചൂരലുമെടുത്ത് റോന്ത് ചുറ്റുന്ന വല്യ കാര്‍ക്കശ്യക്കാരനായ ഈ അദ്ധ്യാപകന് വടി കൊണ്ട് പാവാടയ്ക്കടിയില്‍ പരിശോധന, നടത്തിയെന്നും കുപ്പായം പൊക്കി നോക്കിയെന്നും കൈമുട്ടിന് ഇടയിലൂടെ കൈ ഇട്ടുവെന്നുമൊക്കെയാണ് പരാതി
തുടര്‍ന്ന് അറസ്റ്റിലായ പ്രതി അഭിഭാഷകന് മുഖേന കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുണ്ടാക്കിയപ്പോള്‍ തടഞ്ഞതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു വാദം. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി ജമാല്‍ ശക്തമായി എതിര്‍ക്കുകയും പ്രതിക്ക് ജാമ്യം നല്കുന്ന പക്ഷം കുട്ടിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തി.




