
സ്വന്തം ലേഖകൻ
കക്കാട്: കണ്ണൂരിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം. കക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയിലാണ് ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനാലയുടെ ചില്ലുകൾ അടിച്ചു തകർത്ത നിലയിലാണ് കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അടക്കമുള്ള നേതാക്കൾ ലോക്കൽ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയും ഒരു സംഘം അക്രമം നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



