തേർഡ് ഐ ബ്യൂറോ
കോട്ടയം: മാങ്ങാനം പുതുപ്പള്ളി റോഡിൽ പാടശേഖരത്ത് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണമെന്ന് സൂചന. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് മാങ്ങാനം പാലൂർപ്പടിയിൽ നിന്നും പുതുപ്പള്ളി റോഡിൽ പാടശേഖരത്തിനു നടുവിലായി മൃതദേഹം കണ്ടെത്തിയത്. സംഭവം കണ്ട് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു. പാടശേഖരത്തിനു നടുവിൽ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം.
കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആരുടേതാണെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധനയോടെ മാത്രമേ വ്യക്തതയുണ്ടാകൂ.