
കോട്ടയം നഗരത്തിൽ തെരുവ് പട്ടികളെ കൊണ്ട് പൊറുതിമുട്ടി പൊതുജനങ്ങൾ; നിരവധി സ്ഥലങ്ങളിൽ യാത്രക്കാരെ പട്ടി കടിച്ചു; തിരിഞ്ഞു നോക്കാതെ നഗരസഭ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ശാസ്ത്രി റോഡിലും മാർക്കറ്റിലും കഴിഞ്ഞ ദിവസം വഴി യാത്രക്കാരെ പട്ടി കടിക്കുകയുണ്ടായി.
ശാസ്ത്രി റോഡ്, മാർക്കറ്റ്, തിരുനക്കര, ചെല്ലിയൊഴുക്കം റോഡ്, നാഗമ്പടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവ് പട്ടികളുടെ വിഹാര കേന്ദ്രമാണ്. ദിവസേന വര്‍ദ്ധിച്ചുവരുന്ന തെരുവുനായ് ശല്യം കാരണം നാട്ടുകാര്‍ പൊറുതിമുട്ടിയ അവസ്ഥയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തെരുവുനായ് ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍ വളര്‍ത്തുന്ന പശു, ആട്, കോഴി, താറാവ് എന്നിവയെ കൊന്നൊടുക്കുന്നതും തെരുവുനായ്ക്കളുടെ രാത്രികാല ക്രൂരതയാണ്.
തെരുവുനായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ലെങ്കിലും നാട്ടുകാരുടെ ജീവന് സംരക്ഷണം നല്‍കേണ്ട അധികൃതര്‍ ഇതിനെതിരെ പ്രതികരിക്കാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നഗരത്തിലെ വികസന പ്രവർത്തനങ്ങളിൽ നോക്കുകുത്തിയാവുന്ന നഗരസഭ ഇവിടെയും അതേ മനോഭാവമാണ് സ്വീകരിക്കുന്നത്.