play-sharp-fill
വിജയിച്ചിട്ടും തിരഞ്ഞെടുപ്പുകൾ രാഹുലിന് വെല്ലുവിളി; മുഖ്യമന്ത്രിയാകാൻ കോൺഗ്രസ്സിൽ കൂട്ടയടി

വിജയിച്ചിട്ടും തിരഞ്ഞെടുപ്പുകൾ രാഹുലിന് വെല്ലുവിളി; മുഖ്യമന്ത്രിയാകാൻ കോൺഗ്രസ്സിൽ കൂട്ടയടി


സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസിന്റെ അടുത്ത വെല്ലുവിളി മൂന്ന് സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണമാണ്. പ്രമുഖ സംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലും സർക്കാർ രൂപീകരണത്തിനൊരുങ്ങുന്ന പാർട്ടിയുടെ മുന്നിലെ പ്രധാന വെല്ലുവിളി അഭ്യന്തരകലഹം ഒഴിവാക്കി കൊണ്ട് മുന്നോട്ട് പോകുക എന്നതാണ്. മധ്യപ്രദേശിൽ മുതിർന്ന നേതാവ് കമൽനാഥും യുവനേതാവ് ജ്യോതിരാദിത്യസിന്ധ്യയുമാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ. ഇതോടൊപ്പം മറ്റൊരു മുതിർന്ന നേതാവായ ദിഗ് വിജയ് സിങിനും സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുണ്ട്. നേരത്തെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതിരാദിത്യ സിന്ധ്യയെ കൊണ്ടു വരാനാണ് രാഹുൽ ഗാന്ധി ആഗ്രഹിച്ചതെങ്കിലും പാർട്ടിയിൽ അഭ്യന്തരകലാപം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കമൽനാഥിനെ ആ സ്ഥാനത്ത് നിയോഗിച്ചത്.

മധ്യപ്രദേശിലെന്ന പോലെ രാജസ്ഥാനിലും മുഖ്യമന്ത്രിക്കസേരയ്ക്കായി യുവനേതാവും സീനിയർ നേതാവും മത്സരത്തിൽ മുന്നിലുണ്ട്. മുൻരാജസ്ഥാൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെല്ലോട്ട്, പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ് എന്നിവർക്കാണ് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. സർക്കാർ രൂപീകരണത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കൂടുതൽ സാധ്യതകളുള്ള സ്ഥലമാണ് ചത്തീസ്ഗഢ്. ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെപോലും എടുത്തു കാണിക്കാനില്ലാതിരുന്ന പാർട്ടിയെ തിരഞ്ഞെടുപ്പിൽ മുന്നോട്ട് നയിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. റാഫേൽ അടക്കം അനവധി വിഷയങ്ങൾ ഉന്നയിച്ചാണ് മോദിക്കെതിരെ രാഹുൽ ചത്തീസ്ഗഢിൽ പ്രചരണം നയിച്ചത്. എന്തായാലും മോദിസർക്കാരിനെ കടന്നാക്രമിക്കാനുള്ള രാഹുലിന്റെ തന്ത്രം സംസ്ഥാനത്ത് ഫലം കണ്ടു. 90 അംഗനിയമസഭയിൽ 59 സീറ്റുകളാണ് പാർട്ടിക്കുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group