video
play-sharp-fill

Saturday, May 24, 2025
HomeUncategorizedതണ്ടൊടിഞ്ഞ് വാടിക്കരിഞ്ഞ് താമര

തണ്ടൊടിഞ്ഞ് വാടിക്കരിഞ്ഞ് താമര

Spread the love


സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവ് അല്ലാതെ മറ്റൊന്നുമല്ല അഞ്ച് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാതിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത്. ഒന്നരപ്പതിറ്റാണ്ട് കൈവശമിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും ബിജെപിക്ക് കൈവിട്ടുപോയിരിക്കുന്നു. മധ്യപ്രദേശിൽ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയും കൈവിട്ടുപോയി. കോൺഗ്രസ്സാവട്ടെ ഇവിടങ്ങളിലെല്ലാം അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഛത്തീസ്ഗഢിൽ ഏകപക്ഷീയവിജയം കുറിച്ച കോൺഗ്രസ് രാജസ്ഥാനിൽ ലീഡ് നിലയിൽ ഭൂരിപക്ഷത്തിനരികിലാണ്. ഓരോനിമിഷവും ലീഡ് നില മാറിമറിയുന്ന മധ്യപ്രദേശിലും കോൺഗ്രസാണ് മുന്നിൽ. ബിഎസ്പിയും വിമതരുമാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടേയും കോൺഗ്രസിന്റേയും കേവലഭൂരിപക്ഷസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നത്. മധ്യപ്രദേശിൽ ഫോട്ടോഫിനിഷ് സാഹചര്യം തുടരുകയാണ്.

പ്രതീക്ഷിച്ചത്ര വിജയമില്ലാത്തതിന്റെ ആശങ്കയിലാണു ബിജെപി. സർക്കാരിന്റെ നേട്ടങ്ങളായി കൊട്ടിഘോഷിക്കുന്ന നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങൾ തിരിച്ചടിയായെന്നു മോദിയും സർക്കാരും തിരിച്ചറിയുന്നു. പാർട്ടിയുടെ നെടുന്തൂണാണു മോദിയെന്ന ചിന്തയിലുണ്ടായ ഇടിവാണ് അഞ്ചിടത്തും ആഞ്ഞടിക്കാതിരുന്ന മോദീതരംഗം. ഭരണത്തുടർച്ച കിട്ടുമെന്ന ആത്മവിശ്വാസത്തിൽ പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഇനി മുന്നിലുള്ള തുറുപ്പുചീട്ട്. ജനവിരുദ്ധ നയങ്ങൾക്കു പകരം പുതിയ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാനായിരിക്കും മോദി സർക്കാർ ശ്രമിക്കുക. തീപ്പൊരി പ്രസംഗങ്ങളും നിലപാടുകളും മയപ്പെടുത്താനും മോദി ശ്രമിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments