സ്വന്തം ലേഖകൻ
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും, ജില്ലാ സമ്മേളനവും സംസ്ഥാന പ്രസിഡന്റ് മൊയ്തീൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് കുട്ടി കെ.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദമന്ദിരം, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. ബാബു, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് ഷെറീഫ്, കെ.എം. രാജ, ജില്ലാ രക്ഷാധികാരി സി.റ്റി. സുകുമാരൻ നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി.നായർ, ജില്ലാ ട്രഷറാർ പി.എസ് ശശിധരൻ ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, വ്യാപാരി വ്യവസായ് ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ബെന്നിച്ചൻ കുട്ടൻ ചിറയിൽ, അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് അയൂബ് സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി.സജിത്ത് ബോധവൽക്കരണ ക്ലാസ്സ് നടത്തി. യോഗത്തിൽ അനധികൃത വ്യാപാര ശാലകളെ നിയന്ത്രിക്കണമെന്ന പ്രമേയം പാസ്സാക്കി. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ യോഗം ആശങ്ക രേഖപ്പെടുത്തി.