തിരഞ്ഞെടുപ്പിലെ തിരിച്ചടി; താമര കരിഞ്ഞതോടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി മോദി
സ്വന്തം ലേഖകൻ
ദില്ലി: നിയമസഭ ഇലക്ഷൻ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ താമര കരിയുമെന്ന് ഉറപ്പായതോടെ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി മോദി. പാർലമെൻറിന്റെ ശീത കാല സമ്മേളനത്തെക്കുറിച്ച് സംസാരിക്കാനാണ് മോദി മാധ്യമങ്ങളെ കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെക്കുറിച്ച് പ്രതികരിക്കാൻ മോദി തയ്യാറായില്ല. മാധ്യമപ്രവർത്തകർ മോദിയുടെ ഫലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാതെ തിരിഞ്ഞു പോകുകയായിരുന്നു മോദി.
Third Eye News Live
0