
സ്വന്തം ലേഖിക
കോട്ടയം: നഗരത്തിരക്കില്‍ നിന്നു മാറി, സായാഹ്നങ്ങളും അവധി ദിനങ്ങളും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വടവാതൂര്‍ കടത്തുകടവ് പാര്‍ക്ക്.
ഇരുവശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട പാടശേഖരങ്ങളും ആറും ബണ്ട് റോഡുകളും കടത്തുവള്ളങ്ങളും ആണ് പ്രധാന ആകര്‍ഷണം. വിജയപുരം പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ മീനന്തറയാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതിയുടെ ആദ്യഘട്ടമായി കടത്തു കടവില്‍ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ തനത് ഫണ്ട് ചെലവിട്ടു കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിച്ചിട്ടുണ്ട്. പാടശേഖരങ്ങള്‍ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പാര്‍ക്ക് മുതിര്‍ന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന തരത്തിലാണ്.
പാര്‍ക്കിലേക്ക് വേണ്ട കളി ഉപകരണങ്ങളും സ്ഥാപിച്ചു. പ്രദേശം വൃത്തിയാക്കുന്ന ജോലികളും പുരോഗമിക്കുന്നു. ഇരിപ്പിടങ്ങളും കടവും കടത്തുവള്ളങ്ങളും ഹൈമാസ്റ്റ് ലൈറ്റുകളും വാച്ചിംഗ് ടവറും ക്രമീകരിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി പെഡല്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളും നീറ്റിലിറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കോട്ടയം നഗരത്തില്‍ നിന്ന് 5 കിലോമീറ്ററാണ് ദൂരം. കെ.കെ.റോഡില്‍ നിന്ന് മൂന്ന് കിലോമീറ്ററും. ഇവിടെയെത്താൻ ബസ് സര്‍വീസുമുണ്ട്.



