
സ്വന്തം ലേഖകൻ
ജലന്ദർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പായി വീണ്ടും ചുമതലയിലേക്ക്. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ നടപടി വത്തിക്കാനും സ്വീകരിച്ചതോടെയാണ് വീണ്ടും ബിഷപ്പാകാൻ ഫ്രാങ്കോ മുളയ്ക്കലിന് അവസരം ലഭിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലയുള്ള ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി ജലന്ധർ രൂപത സന്ദർശിച്ച വേളയിൽ ഫ്രാങ്കോക്ക് അനുകൂലമായി വത്തിക്കാൻ നിലപാട് സ്വീകരിച്ച കാര്യം അറിയിക്കുകയായിരുന്നു. നേരത്തെ വഹിച്ച ജലന്ധർ ബിഷപ്പ് പദവി തന്നെ ഫ്രാങ്കോ വഹിക്കുമോയെന്ന ചോദ്യത്തിന് പോപ് തീരുമാനിക്കുമെന്നാണ് വിവരം പങ്കുവെച്ചവർ മറുപടി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


