
സ്വന്തം ലേഖകൻ
ആലപ്പുഴ: മുന്നറിയിപ്പ് ലംഘിച്ച് ആലപ്പുഴ ബീച്ചില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈഫ് ഗാര്‍ഡുകള്‍ സാഹസികമായി രക്ഷപ്പെടുത്തി.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നെത്തിയ പത്തംഗസംഘത്തിലെ മൂന്നു യുവാക്കളും പതിനേഴുകാരിയുമാണ് ശക്തമായ തിരയില്‍പ്പെട്ടത്. ഇതുകണ്ട ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തി തിരയില്‍പ്പെട്ടവരെ തടഞ്ഞുനിര്‍ത്തി. അബോധാവസ്ഥയിലായ യുവതിയെ യുവാക്കളും ലൈഫ് ഗാര്‍ഡുമാരും ചേര്‍ന്ന് കരയ്ക്കെത്തിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈഫ് ഗാഡ് സന്തോഷ് പ്രഥമ ശുശ്രൂഷ നല്കി. ടൂറിസം എസ്ഐ പി. ജയറാമിന്റെ നേതൃത്വത്തില്‍ യുവതിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. രാത്രി എട്ടുവരെ നിരീക്ഷണത്തില്‍ കിടത്തിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
ഇന്നലെ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ലൈഫ് ഗാര്‍ഡുകളോട് തട്ടിക്കയറിയതിനു തൊട്ടു പിന്നാലെയാണ് പെണ്‍കുട്ടി തിരയില്‍പ്പെട്ടത്. ലൈഫ് ഗാര്‍ഡുമാരായ സാംസണ്, വിന്‍സെന്റ്, ഡെന്നീസ്, സന്തോഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



