കോട്ടയം ജില്ലയിൽ ഇന്ന് ( 13-06-2022) നിരവധി സ്ഥലങ്ങളിൽ ​വൈദ്യുതി മുടങ്ങും ; ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയിൽ ജൂൺ 13 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന യൂണിയൻ ക്ലബ്, ശൗരിശങ്കർ ഓയിൽ മിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്നഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപറമ്പ്, മൂലേപീടിക, പാത്രപാങ്കൽ, കളപ്പുരയ്ക്കൽപ്പടി, ആവത്താംകുന്ന്, കണ്ടം കാവ്, അപ്പച്ചിപ്പടി, മരോട്ടിപ്പുഴ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് കണ്ണിമാൻ, കിറ്റ്സ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. മീനടം സെക്ഷൻ പരിധിയിൽ ഉള്ള നെല്ലിക്കാക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 9 :30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുറുപ്പന്തറ സെക്ഷൻ പരിധിയിൽ പനന്താനം, SNV സ്കൂൾ , സെൻട്രൽ ലൈബ്രറി, കോടിക്കുളം, മാഞ്ഞൂർ സൗത്ത് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മക്രോണി No: 2, താമരശ്ശേരി M0C ട്രാൻസ്ഫോമറുകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

രാമപുരം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താമരക്കാട് ചർച്ച്, താമരക്കാട് ടവർ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.