മറ്റൊരു മഹാമാരി കൂടി വരും; കോവിഡി​നേക്കാൾ ഭീകരനെന്ന് ബിൽ ഗേറ്റ്സ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി വരുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. കോവിഡിനേക്കാൾ ഭീകരനായ മറ്റൊരു മഹാമാരി വരാൻ സാധ്യതയുണ്ടെന്നാണ് ബിൽ ഗേറ്റ്‌സ് പറയുന്നത്.

കോവിഡിനേക്കാൾ മരണനിരക്ക് കൂടുതൽ ആയിരിക്കും പുതിയ മഹാമാരിക്ക്. കോവിഡിൽ 0.2 ശതമാനം മാത്രമായിരുന്നു മരണനിരക്ക്. എന്നാൽ പുതിയ മഹാമാരിയുടെ മരണനിരക്ക് അഞ്ച് ശതമാനമായിരിക്കും. ഭാവിയിൽ കൂടുതൽ മഹാമാരികൾ വരും. അടുത്ത 20 വർഷത്തിനുള്ളിൽ പുതിയ മഹാമാരികൾക്കുള്ള 50 ശതമാനം സാധ്യതയുണ്ടെന്നും ബിൽ ഗേറ്റ്‌സ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group