video
play-sharp-fill

Saturday, May 24, 2025
HomeUncategorizedതെലങ്കാനയിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് കോൺഗ്രസ്; സുപ്രീം കോടതിയെ സമീപിക്കും

തെലങ്കാനയിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് കോൺഗ്രസ്; സുപ്രീം കോടതിയെ സമീപിക്കും

Spread the love


സ്വന്തം ലേഖകൻ

ന്യൂഡൽഹി: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി കോൺഗ്രസ്. ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും തെലങ്കാന കോൺഗ്രസ് നേതൃത്വം അറിയിച്ചു. നിയമസഭ നേരത്തെ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയിൽ ഇപ്പോൾ ടി.ആർ.എസ് വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന 119 സീറ്റുകളിൽ 84 ഇടത്തും ടി.ആർ.എസ് സ്ഥാനാർത്ഥികൾ മുന്നിലാണ്. ആകെ 14 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിൽ നിൽക്കുന്നത്.

തെലങ്കാന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെസീറ്റ് 119, കേവലഭൂരിപക്ഷത്തിന് 60

2013ലെ സീറ്റുനില

ടി.ആർ.എസ്- 63

കോൺഗ്രസ്- 21

ടി.ഡി.പി- 15

ബി.ജെ.പി- 5

വൈ.എസ്.ആർ കോൺ.- 3

മറ്റുള്ളവർ- 5

എക്‌സിറ്റ് പോൾ

തെലങ്കാനയിൽ ടി.ആർ.എസ് വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. ടൈംസ് നൗ- സി.എൻ.എൻ എക്‌സ് സർവേയിൽ ടി.ആർ.എസിന് 66ഉം കോൺഗ്രസിന് 37ഉം ബി.ജെ.പിയ്ക്ക് 7ഉം സീറ്റുകളും പ്രവചിച്ചിരുന്നു. ഇന്ത്യാ ടുഡെ – ആക്‌സിസ് സർവേ 79 മുതൽ 91 വരെ സീറ്റുകൾ ടി.ആർ.എസും 21 മുതൽ 33 വരെ സീറ്റുകൾ കോൺഗ്രസും ഒന്നുമുതൽ 3 വരെ സീറ്റുകൾ ബി.ജെ.പിയും നേടുമെന്നും. ന്യൂസ് എക്‌സ്, ന്യൂസ് 24, റിപ്പബ്ലിക് സീ വോട്ടർ തുടങ്ങിയ പ്രവചനങ്ങളും ടി.ആർ.എസ് കേലവഭൂരിപക്ഷം നേടുമെന്നാണ് പ്രവചിച്ചിരുന്നത്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments