
സ്വന്തം ലേഖിക
കൊച്ചി: കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ ബോധരഹിതയായി കുഴഞ്ഞു വീണ സ്വപ്ന സുരേഷ് പാലക്കാട് ചന്ദ്ര നഗറിലെ ഫ്ലാറ്റില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു.
രാവിലെ 11 ന് സ്വപ്ന പാലക്കാട് സൗത്ത് സ്റ്റേഷനില്‍ ഹാജരായി. സ്വര്‍ണക്കടത്ത് കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയത്. ശേഷം വീണ്ടും ഫ്ലാറ്റിലേത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
12 മണിയോടെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ശബ്ദരേഖയുടെ പേരില്‍ പുറത്തു നടക്കുന്ന പ്രതിഷേധങ്ങള്‍ തൻ്റെ വിഷയമല്ലെന്നും, പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന പ്രതികരിച്ചു.
രഹസ്യമൊഴിയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങങ്ങളോട് പങ്കുവെച്ചതെന്നും ഗൂഢാലോചനക്കോ കലാപത്തിനോ ശ്രമിച്ചിട്ടില്ലെന്നുമാണ് സ്വപ്ന ഹൈക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ ഉന്നയിക്കുക. ചില പ്രമുഖരെ കുറിച്ച് തനിക്ക് അറിയാവുന വസ്തുതകള്‍ പുറത്തുവിട്ടതോടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം പുറത്തു വിട്ട ശബ്ദരേഖ കോടതിയില്‍ സമര്‍പ്പിക്കണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.