ആലപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; തലയ്ക്ക് പിന്നില്‍ ഏഴ് മുറിവുകൾ; മൃതദേഹത്തിനു സമീപം രക്തം തളം കെട്ടി കിടന്നിരുന്നു; സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ ആലപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.

തലയ്ക്ക് പിന്നില്‍ ഏഴ് മുറിവുകളുണ്ട്. മരിച്ചതിന് സമീപം രക്തം തളം കെട്ടി കിടന്നിരുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് ഏറെക്കാലമായി ക്രിസ്റ്റി തനിച്ചാണ് താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group